Tuesday 23 February 2010

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ്‌ പതിനാലിനെനിക്ക്  ,
കാലത്തിനക്കരെ  നിന്നൊരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"നിന്റെ കാലന്‍" എന്ന് മറുപടി വന്നു.
"എടിയേ.... തരികി
ടേന്നുള്ള വിളയാ..." 



പിറ്റേന്നും ഒരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"റെഡിയായോ, നമുക്ക് പോവണ്ടേ"
"അല്ല ആരാ"
"നിന്റെ കാലന്‍"


ചങ്കിലൊരു പിടുത്തം
കൂട്ടി പൊത്തി ഞാന്‍ കെഞ്ചി,


ഞാന്‍ ക്രിസ്ത്യാനിയാണ് അങ്ങുന്നെ
നല്ല നടപ്പിനൊരു അംഗീകാരം ?
------------------മൗനം--------------



ഞാന്‍ മാതൃകാധ്യാപകന്‍
ആണ് അങ്ങുന്നെ
ക്ഷമക്കൊരു സമ്മാനം?
------------------മൗനം--------------

ഞാന്‍ ഗാന്ധിയന്‍
ആണ് അങ്ങുന്നെ
ഉപവിക്കൊരു പ്രതിഫലം?
 
------------------മൗനം--------------

ഞാന്‍ വിവാഹിതനാണ് അങ്ങുന്നെ
സഹന
ത്തിനൊരു പരിഹാരം?
------------------മൗനം--------------

ഞാനൊരു.............
------നീയെന്താ നിര്‍ത്തിയെ-----
അല്ലേല്‍ വേണ്ടങ്ങുന്നെ,
ഞാനിന്നു പറക്കാന്‍ പഠിക്കാം."

9 comments:

നിരക്ഷരൻ said...

“ ഞാന്‍ വിവാഹിതനാണ് അങ്ങുന്നെ
സഹനത്തിനൊരു പരിഹാരം? “

എന്നങ്ങ് കൊല്ല്... :):)

ഗീത said...

ഈ പാപങ്ങള്‍ ഒക്കെ ചെയ്തുകൂട്ടുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇങ്ങനെ ഒരു ദിനം ഒരു ഫോണ്‍ കാള്‍ വരുംന്ന്‌...

വീകെ said...

കാലനുമുണ്ടൊ ജാതിയും മതവും...!!?

mini//മിനി said...

എന്നാലും എന്റെ കാലാ നീയവനെ കൈക്കൂലി വാങ്ങാതെ വെറുതെ വിട്ടൊ?

Unknown said...

ഞാന്‍ പ്രവാസിയാണ്‌ അങ്ങൂന്നേ
വിഴുപ്പലാക്കാനൊരുപകരണം...?

പട്ടേപ്പാടം റാംജി said...

എല്ലാരും പറക്കാന്‍ ആഗ്രഹിക്കുന്ന കാലം......

Martin Tom said...

Thank u everyone for the support on my new venture

Sumam said...

Nallathaanallo, ethu maasikaya ithine konne!

Martin Tom said...

റ്റോംസ് കോനുമഠം athu kalakki!!!