Friday 12 March 2010

മധുരം

എന്തു കൊണ്ടോ എനിക്കാ ബേക്കറിക്കാരന്റെ സാഹിത്യം ഇഷ്ടമായിരുന്നു

രാവിലെ കുഴച്ചുരുട്ടുന്ന ലഡ്ഡുവിലെ വൈവിധ്യം
ദിവസം മുഴുവന്‍ അയാളിലെ നിരൂപകനെ ഉണര്‍ത്തിയിരുന്നു.
അതിന്റെ വണ്ണവും, ഉരുളിമയും അളന്നു നാലായി തരം തിരിച്ചു,
അയാള്‍ വായനക്കാരെ കാത്തിരിക്കും.


ഒരിക്കല്‍ വട്ടയപ്പത്തിന്റെ കൂട്ട് ചോദിച്ചു വന്ന സ്ത്രീയോട്,
പ്രാസാലങ്കാര വൈഭവത്തില്‍ ഒരു കവിത ചൊല്ലി കേള്‍പ്പിക്കുന്നത് കേട്ടു.


മറ്റൊരിക്കല്‍ ഓര്‍ഡര്‍ എത്തിക്കാന്‍ വൈകിയതിനു,
ഫോണിലൂടെ ഒരു രസികന്‍ കഥ പാടുന്നതും ഞാന്‍ ആസ്വദിച്ചു.


എന്തു കൊണ്ടോ എനിക്കാ ബേക്കറിക്കാരന്റെ സാഹിത്യം ഇഷ്ടമായിരുന്നു,
എന്റെ അറിവില്‍, അയാള്‍ക്ക്‌ പരുവമായ പെണ്മക്കള്‍ മൂന്നായിരുന്നു.


2 comments:

കൂതറHashimܓ said...

അളിയാ പുള്ളീടെ വീടെവിടേയാ..!! :)

ഭായി said...

ഒരാളെ ഇഷ്ടപ്പെടാനുള്ള ഓരോരോ കാരണങളേയ്..!
ചിലപ്പോള്‍ താങ്കള്‍ക്കുമാകാം മൂന്ന് പെണ്മക്കള്‍!