Wednesday 9 June 2010

മഴയും പുഴയും-ഒരു പുനര്‍ വായന

കുമാരിമാര്‍ക്കെഴുതാം
കവിത
അതിനു അച്ചൊരുക്കാന്‍
ഉരുക്കാം
അതിന്റെ അച്ചടുക്കാന്‍
അനാഥരാക്കാം
അതിനെ പുസ്തകമാക്കാന്‍
വെട്ടാം
അത് വിറ്റുതള്ളാന്‍
പുകയ്ക്കാം
....................................
പിന്നെയത്
വിസര്‍ജ്യമായ്
വിഷമായ്‌
ലെഡ് ആയ്
ഫുഡ്‌ പൊയ്സനായ്‌
കാന അടവായി
കുഞ്ഞപ്പിക്ക് തോഴനായി
ബജിയിലെ എണ്ണമെഴുക്കായ്
മറയന്‍ ഡ്രൈവിന്റെ തിണ്ണമിടുക്കായി
പിന്നതു കണ്ടില്ല കേട്ടില്ല സ്വാഹയായ്!
....................................
ഒരിക്കല്‍ ഞാന്‍ ചോദിച്ചു
കുമാരി നിന്റെ ആ കവിത എവിടെ ?
കുമാരി ചെവിയില്‍ പറഞ്ഞു
"അത് ഗാന്ധിയായി"


                                                                                               ഇമേജ്  കര്‍ത്സീ-4.bp.blogspot.com

3 comments:

പട്ടേപ്പാടം റാംജി said...

പിന്നതു കണ്ടില്ല കേട്ടില്ല സ്വാഹയായ്!

kambarRm said...

കുമാരി നിന്റെ ആ കവിത എവിടെ ?
കുമാരി ചെവിയില്‍ പറഞ്ഞു
"അത് ഗാന്ധിയായി"

ഹ..ഹ...ഹ, കൊള്ളാം

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം...നന്നായിരിക്കുന്നു.... നന്ദി...ആശംസകൾ....