കുമാരിമാര്‍ക്കെഴുതാം
കവിത
അതിനു അച്ചൊരുക്കാന്‍
ഉരുക്കാം
അതിന്റെ അച്ചടുക്കാന്‍
അനാഥരാക്കാം
അതിനെ പുസ്തകമാക്കാന്‍
വെട്ടാം
അത് വിറ്റുതള്ളാന്‍
പുകയ്ക്കാം
....................................
പിന്നെയത്
വിസര്‍ജ്യമായ്
വിഷമായ്
ലെഡ് ആയ്
ഫുഡ് പൊയ്സനായ്
കാന അടവായി
കുഞ്ഞപ്പിക്ക് തോഴനായി
ബജിയിലെ എണ്ണമെഴുക്കായ്
മറയന്‍ ഡ്രൈവിന്റെ തിണ്ണമിടുക്കായി
പിന്നതു കണ്ടില്ല കേട്ടില്ല സ്വാഹയായ്!
....................................
ഒരിക്കല്‍ ഞാന്‍ ചോദിച്ചു
കുമാരി നിന്റെ ആ കവിത എവിടെ ?
കുമാരി ചെവിയില്‍ പറഞ്ഞു
"അത് ഗാന്ധിയായി"
ഇമേജ് കര്‍ത്സീ-4.bp.blogspot.com
Wednesday, 9 June 2010
Friday, 12 March 2010
മധുരം
എന്തു കൊണ്ടോ എനിക്കാ ബേക്കറിക്കാരന്റെ സാഹിത്യം ഇഷ്ടമായിരുന്നു
രാവിലെ കുഴച്ചുരുട്ടുന്ന ലഡ്ഡുവിലെ വൈവിധ്യം
ദിവസം മുഴുവന്‍ അയാളിലെ നിരൂപകനെ ഉണര്‍ത്തിയിരുന്നു.
അതിന്റെ വണ്ണവും, ഉരുളിമയും അളന്നു നാലായി തരം തിരിച്ചു,
അയാള്‍ വായനക്കാരെ കാത്തിരിക്കും.
ഒരിക്കല്‍ വട്ടയപ്പത്തിന്റെ കൂട്ട് ചോദിച്ചു വന്ന സ്ത്രീയോട്,
പ്രാസാലങ്കാര വൈഭവത്തില്‍ ഒരു കവിത ചൊല്ലി കേള്‍പ്പിക്കുന്നത് കേട്ടു.
മറ്റൊരിക്കല്‍ ഓര്‍ഡര്‍ എത്തിക്കാന്‍ വൈകിയതിനു,
ഫോണിലൂടെ ഒരു രസികന്‍ കഥ പാടുന്നതും ഞാന്‍ ആസ്വദിച്ചു.
എന്തു കൊണ്ടോ എനിക്കാ ബേക്കറിക്കാരന്റെ സാഹിത്യം ഇഷ്ടമായിരുന്നു,
എന്റെ അറിവില്‍, അയാള്‍ക്ക് പരുവമായ പെണ്മക്കള്‍ മൂന്നായിരുന്നു.

Monday, 8 March 2010
തറയെവിടെ മക്കളെ!
"തെറിയെഴുതാനൊരു തറ തരുമോ"
ചിരിച്ചു കൊണ്ട് പ്രസാധകന്‍ കവിത വാങ്ങി വച്ചു...
...............................................................................
...............................................................................
തിരിച്ചു വന്ന കവിതയുടെ പുറത്തു അയാള്‍ കോറിയിട്ടിരുന്നു
...............................................................................
തിരിച്ചു വന്ന കവിതയുടെ പുറത്തു അയാള്‍ കോറിയിട്ടിരുന്നു
'തറ'
Thursday, 25 February 2010
PRE-DATED T.C (ഒരു മലയാളം കുറിപ്പ് )
ഇത് 'മ' എന്ന് തുടങ്ങുന്ന ഒരു വാരിക തിരിച്ചയച്ച മുതലാണ്!
ഒപ്പം ഒരു കുറിപ്പും, " ഇത് കഥയുടെ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന് "
അത് തന്നെയാണ് എന്റെ കുഴപ്പം എന്ന് തോന്നുന്നു, ചുമ്മാ കുറിപ്പുകള്‍ പോലെ കഥകള്‍ എഴുതും, അന്തോം ഇല്ല കുന്തോം ഇല്ലാ !!!!
Tuesday, 23 February 2010
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് പതിനാലിനെനിക്ക് ,
കാലത്തിനക്കരെ നിന്നൊരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"നിന്റെ കാലന്‍" എന്ന് മറുപടി വന്നു.
"എടിയേ.... തരികിടേന്നുള്ള വിളയാ..."
പിറ്റേന്നും ഒരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"റെഡിയായോ, നമുക്ക് പോവണ്ടേ"
"അല്ല ആരാ"
"നിന്റെ കാലന്‍"
ചങ്കിലൊരു പിടുത്തംകൂട്ടി പൊത്തി ഞാന്‍ കെഞ്ചി,
ഞാന്‍ ക്രിസ്ത്യാനിയാണ് അങ്ങുന്നെ
നല്ല നടപ്പിനൊരു അംഗീകാരം ?------------------മൗനം--------------
ഞാന്‍ മാതൃകാധ്യാപകന്ആണ് അങ്ങുന്നെ
ഞാന്‍ ഗാന്ധിയന്‍ ആണ് അങ്ങുന്നെ
ഉപവിക്കൊരു പ്രതിഫലം?
കാലത്തിനക്കരെ നിന്നൊരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"നിന്റെ കാലന്‍" എന്ന് മറുപടി വന്നു.
"എടിയേ.... തരികിടേന്നുള്ള വിളയാ..."
പിറ്റേന്നും ഒരു കോള്‍ വന്നു,
"ഹലോ ആരാണ് ?"
"റെഡിയായോ, നമുക്ക് പോവണ്ടേ"
"അല്ല ആരാ"
"നിന്റെ കാലന്‍"
ചങ്കിലൊരു പിടുത്തം
ഞാന്‍ ക്രിസ്ത്യാനിയാണ് അങ്ങുന്നെ
നല്ല നടപ്പിനൊരു അംഗീകാരം ?
ഞാന്‍ മാതൃകാധ്യാപകന്‍
ക്ഷമക്കൊരു സമ്മാനം?
------------------മൗനം--------------ഞാന്‍ ഗാന്ധിയന്‍ ആണ് അങ്ങുന്നെ
ഉപവിക്കൊരു പ്രതിഫലം?
------------------മൗനം--------------
ഞാന്‍ വിവാഹിതനാണ് അങ്ങുന്നെ
സഹനത്തിനൊരു പരിഹാരം?
------------------മൗനം--------------
ഞാനൊരു.............
------നീയെന്താ നിര്‍ത്തിയെ-----
അല്ലേല്‍ വേണ്ടങ്ങുന്നെ,
ഞാനിന്നു പറക്കാന്‍ പഠിക്കാം."
ഞാന്‍ വിവാഹിതനാണ് അങ്ങുന്നെ
സഹനത്തിനൊരു പരിഹാരം?
------------------മൗനം--------------
ഞാനൊരു.............
------നീയെന്താ നിര്‍ത്തിയെ-----
അല്ലേല്‍ വേണ്ടങ്ങുന്നെ,
Subscribe to:
Posts (Atom)